ഇസ്ലാമാബാദ്:പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ആദ്യമായി ഒരു ഹിന്ദുക്ഷേത്രം ഉയരുന്നു. ശ്രീ കൃഷ്ണ ക്ഷേത്രമാണ് പണിയുന്നത്. ഒപ്പം പ്രദേശത്തെ ഹിന്ദു മതവിശ്വാസികള്‍ക്കായി ശ്മശാനവും പണികഴിപ്പിക്കും. ഇസ്ലാമാബാദിലെ എച്ച്-9 പ്രവിശ്യയിലാണ് ക്ഷേത്രം നിർമിക്കുന്നത്. ഇതോടനുബന്ധിച്ച് ചെറിയ ചടങ്ങും സംഘടിപ്പിച്ചു.
ഇസ്ലാമാബാദില്‍ ശ്രീകൃഷ്ണക്ഷേത്രം വരുന്നു; വിശ്വാസികള്‍ക്കായി ശ്മശാനവും
ഇസ്ലാമാബാദിലെ എച്ച്-9 പ്രവിശ്യയിലാണ് ക്ഷേത്രം നിർമിക്കുന്നത്. 20000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ക്ഷേത്രം നിര്‍മിക്കുക. 2017ലാണ് ക്ഷേത്രം പണിയാനായി സ്ഥലം അനുവദിച്ചത്
ക്ഷേത്രം നിര്‍മിക്കാന്‍ അനുമതിയായതോടെ ഇവിടുത്തെ ഹൈന്ദവ വിശ്വാസികള്‍ക്ക് പൂജകള്‍ക്കായി ഇനി മറ്റ് നഗരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാം. ചടങ്ങ് മനുഷ്യാവകാശ ചുമതലയുള്ള പാർലമെന്‍ററി സെക്രട്ടറി ലാൽ ചന്ദ് മൽഹി ഉദ്ഘാടനം ചെയ്തു. ശ്രീ കൃഷ്ണ മന്ദിർ എന്നാണ് ക്ഷേത്രത്തിന് പേരിട്ടിരിക്കുന്നത്. തലസ്ഥാന നഗരത്തിലുള്ള ഹിന്ദു മതവിശ്വാസികളുടെ എണ്ണം വളരെയധികം വർധിച്ചെന്നും അതുകൊണ്ടുതന്നെ ക്ഷേത്രം അനിവാര്യമായി മാറിയെന്നും ചടങ്ങിൽ പങ്കെടുത്ത മനുഷ്യാവകാശ ചുമതലയുള്ള പാർലമെന്‍ററി സെക്രട്ടറി ലാൽ ചന്ദ് മൽഹി പറഞ്ഞു. ഇതോടൊപ്പം ഇസ്ലാമബാദിൽ ഇവർക്കായി ശ്മശാനം ഇല്ലെന്നതും നിർമാണത്തിന് പിന്നിലെ കാരണമായി അദ്ദേഹം പറഞ്ഞു.
20000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ക്ഷേത്രം നിര്‍മിക്കുക. 2017ലാണ് ക്ഷേത്രം പണിയാനായി സ്ഥലം അനുവദിച്ചത്. നിയമപരമായ മറ്റ് അനുമതികൾ ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ക്ഷേത്ര നിർമാണം വൈകിപ്പിച്ചത്. നാലര കോടിയിലധികം വരുന്ന ക്ഷേത്രത്തിന്റെ നിർമാണ ചെലവ് പാക് സർക്കാരാണ് വഹിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി പ്രത്യേക ഗ്രാന്‍റ് അനുവദിക്കുന്നതിനായി ഖാദിരി പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ച നടത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഇന്ത്യയിലെ മുസ്ലീംങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ബാബരി മസ്ജിദ് നിര്‍മിക്കേണ്ടിടത്ത് ക്ഷേത്രം പണിയാന്‍ അനുമതിച്ചിരിക്കുകയാണെന്നും പാക് സര്‍ക്കാര്‍ വിമര്‍ശനമുയര്‍ത്തുമ്പോഴാണ് ഇത്തരത്തില്‍ പാക് തലസ്ഥാനത്ത് ഹിന്ദു ക്ഷേത്രത്തിന്‍റെ നിര്‍മാണം നടക്കുന്നത്.