ഇസ്ലാമാബാദ്: ടിപ്പു സുല്‍ത്താന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ ടിപ്പുവിനെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി മരിച്ച വ്യക്തിയാണെന്ന് ഇമ്രാന്‍ഖാന്‍ അനുസ്മരിച്ചു.
ടിപ്പുസുല്‍ത്താനെ അനുസ്മരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ - പാകിസ്ഥാന്‍ പ്രധാനമന്ത്രി
ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി മരിച്ച വ്യക്തിയാണെന്ന് ഇമ്രാന്‍ ഖാന്‍.
ഇമ്രാന്‍ ഖാന്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ടിപ്പു സുല്‍ത്താനോടുള്ള ആദരവ് അറിയിച്ചത്. 'ഇന്ന് മെയ് നാല്, ടിപ്പു സുൽത്താന്‍റെ ചരമവാർഷികദിനം. ഞാന്‍ ആദരിക്കുന്നയാളാണ് അദ്ദേഹം, കാരണം സ്വാതന്ത്ര്യം ആഗ്രഹിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്ത വ്യക്തി. അടിമത്ത ജീവിതം നയിക്കാതെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച വ്യക്തിയാണ് അദ്ദേഹം എന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ്. ഇതിന് മുമ്പും ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.