ഇസ്‌ലാമാബാദ്: കടുത്ത വിലക്കയറ്റം നേരിട്ട് പാകിസ്താൻ. വിലക്കയറ്റം തടയാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും നടപടികള്‍ ഫലം കാണുന്നത് വരെ ജനങ്ങള്‍ പ്രതിസന്ധി നേരിടാന്‍ കരുത്താർജ്ജിക്കണമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു.
വിലക്കയറ്റം നേരിടാന്‍ ജനങ്ങള്‍ കരുത്തുകാട്ടണമെന്ന് ഇമ്രാന്‍ ഖാന്‍
"വിലക്കയറ്റം തടയാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നടപടികള്‍ ഫലം കാണുന്നത് വരെ ജനങ്ങള്‍ പ്രതിസന്ധി നേരിടാന്‍ കരുത്താർജ്ജിക്കുക" - ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍ പ്രധാനമന്ത്രി)
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് പാകിസ്താന്‍ 6.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം സ്വീകരിക്കുമെന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് വിലക്കയറ്റം സംബന്ധിച്ച വാർത്തകൾ ഇമ്രാന്‍ ഖാൻ സ്ഥിരീകരിച്ചത്. ഔദ്യോഗ കണക്കുകള്‍ പ്രകാരം പാകിസ്താന്റെ സമ്പദ് ഘടനയിൽ 3.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്നും നാലും ഇരട്ടി വിലയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങൾക്കും അവശ്യ സാധനങ്ങള്‍ക്കും അടക്കം വർധിച്ചിരിക്കുന്നത്. പെട്രോളിന് 9.42 രൂപയുടെയും മണ്ണെണ്ണയ്ക്ക് 7.46 രൂപയുടെയും വര്‍ധനവ് ഉണ്ടായി. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.