മാവോയിസ്റ്റ് ആക്രമണം; ഉത്തര്‍പ്രദേശില്‍ ജാഗ്രതാ നിര്‍ദ്ദേശം - മഹാരാഷ്ട്ര മാവോയിസ്റ്റ് ആക്രമണം
ഉത്തര്‍പ്രദേശിലെ ചന്ദൗലി, മിര്‍സാപൂര്‍, സോനാഭദ്ര പ്രദേശങ്ങളിലാണ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ ജാഗ്രതാ നിര്‍ദ്ദേശം.
ലക്നൗ: മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ചന്ദൗലി, മിര്‍സാപൂര്‍, സോനാഭദ്ര പ്രദേശങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയുടെ ജാഗ്രതാ നിര്‍ദ്ദേശം. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് ഉത്തര്‍പ്രദേശ് പൊലീസിനു നിര്‍ദ്ദേശം ലഭിച്ചത്.
മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു.