കേരളം

kerala

ETV Bharat / briefs

ഉടുമ്പന്‍ചോലയിലെ കൊലപാതകം: സിപിഎം വാദം തള്ളി പൊലീസ് - murder

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് എഫ്ഐആര്‍.

സിപിഎം വാദം തള്ളി പൊലീസ്

By

Published : Jun 4, 2019, 4:08 AM IST

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിലെ സെൽവരാജിന്‍റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കി. കടം നല്‍കിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രതിയായ അരുൺ ഗാന്ധി കല്ലുകൊണ്ട് സെൽവരാജിന്‍റെ തലക്കടിച്ചെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരാണ് സെൽവരാജിനെ കൊലപ്പെടുത്തിയെന്ന് സിപിഎം ആരോപിച്ചിരുന്നു. തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സെല്‍വരാജ് മരിച്ചത്.

ABOUT THE AUTHOR

...view details