കേരളം

kerala

ETV Bharat / briefs

ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണം; സാധ്യത പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ - ദുര്‍മന്ത്രവാദം

നിയമനിര്‍മാണം നടത്തുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി.

file

By

Published : May 18, 2019, 8:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ദുർമന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ നിയമനിർമാണം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്തതിന് പിന്നിൽ ദുർമന്ത്രവാദത്തെ തുടർന്നുള്ള പീഢനങ്ങളാണെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നിർദ്ദേശം. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി. അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളും പീഢനങ്ങളും തടയാൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ഡിജിപി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ABOUT THE AUTHOR

...view details