കാസർകോട്:വേനൽ കടുത്തതോടെ ആശുപത്രികളിൽ ജലക്ഷാമം രൂക്ഷം. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജലവിതരണം നിലച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. അവശ്യ കാര്യങ്ങൾക്ക് പോലും ജലം ലഭിക്കാതെ വന്നതോടെ ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങളും തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്.
കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം - Summer
രാവിലെ നിശ്ചിത സമയത്ത് മാത്രമാണ് ആശുപത്രിയിൽ വെള്ളം ലഭിക്കുന്നത്
രാവിലെ നിശ്ചിത സമയത്ത് മാത്രമാണ് ആശുപത്രിയിൽ വെള്ളം ലഭിക്കുന്നത്. ചില സന്നദ്ധ സംഘടനകൾ നല്‍കുന്ന വെള്ളം മാത്രമാണ് ആശുപത്രിയിൽ എത്തുന്നവർക്ക് ആശ്രയം. വെള്ളമില്ലാത്തതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. ആശുപത്രിയിലേക്ക് വെള്ളം പമ്പു ചെയ്യുന്ന കാരാട്ട് വയലിലെ കിണറിന്റെ ആഴം വര്‍ധിപ്പിച്ചെങ്കിലും ജലക്ഷമത്തിന് പരിഹാരമായില്ല. കഴിഞ്ഞ വര്‍ഷം ജലക്ഷാമം മൂലം പേ വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു.