ഐടി കമ്പനികളിലെ നിയമനങ്ങളില്‍ വന്‍വര്‍ധന - ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്
ഏറ്റവും കൂടുതല്‍ ആളുകളെ നിയമിച്ചത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവര്‍.

ബാംഗ്ലൂര്‍: ഇന്ത്യയില്‍ ടെക്നോളജി മേഖലയില്‍ നിന്നും ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ പ്രധാന ഐടി സ്ഥാപനങ്ങള്‍ ഏറ്റവും മികച്ച തൊഴില്‍ നൈപുണ്യമുള്ളവരെ കണ്ടെത്തി നിയമിക്കുന്നതിന്‍റെ തിരക്കിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ നിയമിച്ചത്. ഇതില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് കൂടുതല്‍ ജീവനക്കാരെ നിയമിച്ചത്. 78,500 പേരാണ് നിയമിതരായത്. ഭാവിയില്‍ അധികം ജീവനക്കാരെ ആവശ്യം വരുമെന്നത് മുന്നില്‍ കണ്ടാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്.
2013 മുതല്‍ 2018 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 70,000 പേരെയാണ് കമ്പനികള്‍ നിമയിച്ചുകൊണ്ടിരുന്നത്. 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നാല് പ്രമുഖ ഐടി കമ്പനികളില്‍ മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വര്‍ധന ജീവനക്കാരിലുണ്ടായി. ഇതില്‍ 44 ശതമാനം ജീവനക്കാര്‍ ടിസിഎസിലും. 23.7 ശതമാനംപേര്‍ ഇന്‍ഫോസിസിലുമാണ്. വിപ്രോയില്‍ 17.8 ശതമാനം പേരും എച്ച്‌സിഎല്‍ ടെകില്‍ 14.3ശതമാനം പേരും ജോലി ചെയ്യുന്നു.