ഹൈക്കോടതി ഉത്തരവ്; അനധികൃത ഇക്കോടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇരുട്ടടി - കോടതി
സംസ്ഥാനത്ത് ഭൂരിഭാഗം ഇക്കോടൂറിസം കേന്ദ്രങ്ങളും കേന്ദ്ര അനുമതിയില്ലാത്തത്. കേന്ദ്ര നിയമം പാലിക്കാനാണ് കോടതി വിധിയെങ്കില്‍ ഇവ പൂട്ടേണ്ടി വരും.
ഫയൽ ചിത്രം
By
Published : Apr 2, 2019, 1:44 PM IST
സൗത്ത് വയനാട് ഡിവിഷന് പിന്നാലെ മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും താഴ് വീഴുമോ?
എഴുപതോളം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് സംരക്ഷിത വനപ്രദേശങ്ങളിൽ മാത്രമേ ഇക്കോ ടൂറിസം നടപ്പാക്കാവൂ. അതും വനം വകുപ്പ് നേരിട്ട് നടപ്പാക്കരുതെന്നുമുണ്ട്. ഇവിടങ്ങളിലെല്ലാം പഠനം നടത്തി കാടിന്‍റെ വാഹകശേഷി നിശ്ചയിക്കുകയും വേണം. എന്നാൽ സംസ്ഥാനത്ത് അധികയിടത്തും ഇത് പാലിക്കുന്നില്ല. മാത്രമല്ല റിസർവ് വനങ്ങളിലും ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയില്‍ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതിസൗത്ത് വയനാട് ഡിവിഷന് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒരു മാസത്തിന് ശേഷം കേന്ദ്ര സംസ്ഥാന സർക്കാരുകളോടും പരാതിക്കാരോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര നിയമം പാലിക്കാനാണ് കോടതി വിധിയെങ്കിൽ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും പൂട്ടേണ്ടി വരും.