ന്യൂഡല്‍ഹി:കൊവിഡ് പരിശോധനയ്‌ക്കായി അനധികൃതമായി സാമ്പിള്‍ ശേഖരിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി. അനുമതിയിലാതെ കൊവിഡ് പരിശോധനയ്‌ക്കായി സാമ്പിള്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ ഹെല്‍ത്ത് അഗ്രിവേറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ഹര്‍ജി.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് നജ്‌മി വാസിരി വാദം കേള്‍ക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റി. സുപ്രീം കോടതി 2020 ഏപ്രില്‍ 8നും, ഹൈക്കോടതി 2020 ഓഗസ്റ്റ് 6നും പുറത്തിറക്കിയ ഉത്തരവുകള്‍ പാലിക്കാത്തതിനാണ് ഹര്‍ജിയില്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. രോഹിത് ജെയിന്‍ എന്ന വ്യക്തിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതി ഉത്തരവിന് വിരുദ്ധമായി അനധികൃതമായി സാമ്പിളുകള്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ ഹെല്‍ത്ത് സര്‍വീസ് അഗ്രിഗ്രേറ്റര്‍മാരെ തടയണമെന്ന് നിര്‍ദേശം നല്‍കാനും ഹര്‍ജിയില്‍ പറയുന്നു.