ന്യൂഡല്‍ഹി:ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥി ഗൗതംഗംഭീറിനെതിരെ ഡല്‍ഹി വനിത കമ്മീഷന് പരാതി നല്‍കി ആംആദ്മി സ്ഥാനാര്‍ഥി ആതിഷി. തനിക്കെതിരെ മോശം പരാമര്‍ശങ്ങളോടു കൂടിയ ലഘുലേഖകള്‍ ഗൗതം ഗംഭീര്‍ വിതരണം ചെയ്തുവെന്ന പരാതി ഉന്നയിച്ചാണ് ആതിഷി വനിത കമ്മീഷനെ സമീപിച്ചത്. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പൊലീസിനും പരാതി നല്‍കുമെന്ന് ആതിഷി അറിയിച്ചു.
ലഘുലേഖ വിതരണം; ആതിഷി വനിത കമ്മീഷനെ സമീപിച്ചു - atishi
വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പൊലീസിനും പരാതി നല്‍കുമെന്ന് ആതിഷി
aap
ലഘുലേഖ വിതരണം ചെയ്തുവെന്ന വിഷയത്തില്‍ വനിത കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലാണ് ആതിഷി ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഗംഭീറിനെതിരെ രംഗത്തെത്തിയത്. തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചു കൊണ്ട് ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.