ന്യൂഡൽഹി:പുകയിലയ്ക്കെതിരായ പോരാട്ടം തനിക്ക് വ്യക്തിപരമായ പോരാട്ടമാണെന്നും പുകയിലയും അതിന്റെ ഉൽപ്പന്നങ്ങളെയും പൂർണ്ണമായും നിരോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.
പുകയില ഉൽപ്പനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ - tobacco
"പുകയിലയ്‌ക്കെതിരായ പോരാട്ടം എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിപരമായ പോരാട്ടമാണ്. ഒരു ഇഎൻടി സർജനെന്ന നിലയിൽ, ഇത് ഉപയോക്താവിനെ മാത്രമല്ല, മുഴുവൻ കുടുംബത്തെയും എങ്ങനെ നശിപ്പിക്കുന്നു എന്നതിന്‍റെ ആദ്യ സാക്ഷിയാണ് ഞാൻ. പുകയിലയും അതിന്റെ ഉൽപ്പന്നങ്ങളെയും നിരോധിക്കണമെന്ന് ആവശ്യത്തിന്ന് പിന്തുണ നൽക്കുന്ന ഒരാളാണ് ഞാൻ, ”അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും പുകയില കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിന് ഒൻപത് ബില്യൺ ഡോളർ ചെലവഴിക്കുന്നു. എന്നാൽ പ്രതിവർഷം അതിന്‍റെ ഉൽപ്പന്നങ്ങൾ എട്ട് ദശലക്ഷത്തോളം ജനത്തെ കൊല്ലുന്നു. പുകയില ഉൽപന്നങ്ങൾ യുവാക്കളെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്.
പുകയിലയുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനാണ് ഈ വർഷത്തെ ലോക പുകയില ദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കൊറോണ സമയത്തും പുകയില വ്യവസായം വളരുകയാണ്. 13-15 വയസ് പ്രായമുള്ള 40 ദശലക്ഷത്തിലധികം ചെറുപ്പക്കാർ പുകയില ഉപയോഗിക്കുന്നുവെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്.