കേരളം

kerala

ETV Bharat / briefs

ആനുകൂല്യങ്ങളില്ലാതെ ഹജ്ജിന് പോകുന്നത് രണ്ട് ലക്ഷം പേര്‍

ഒരുലക്ഷത്തി നാല്‍പതിനായിരം പേരാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയില്‍ നിന്നും പോകുന്നത്.

മുഖ്ത്താര്‍ അബ്ബാസ് നഖ് വി

By

Published : Jun 10, 2019, 12:46 AM IST

മുംബൈ: ഒരു ആനുകൂല്യങ്ങളും ഇല്ലാതെ ഈ വര്‍ഷം ഹജ്ജിന് പോകാന്‍ ഒരുങ്ങുന്നത് രണ്ട് ലക്ഷം വിശ്വാസികള്‍. സബ്സിഡികള്‍ ഒന്നും ലഭിക്കാതെ ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്നത് ഈ വര്‍ഷമാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. 21 കേന്ദ്രങ്ങളില്‍ നിന്ന് 500 വിമാനങ്ങളിലായാണ് ഹജ്ജ് തീര്‍ഥാടകര്‍ പോകുന്നത്. ഒരുലക്ഷത്തി നാല്‍പതിനായിരം പേരാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയില്‍ നിന്നും പോകുന്നത്. ബാക്കി വരുന്ന 60,000 പേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് പോകുന്നതെന്നും സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്സിന്‍റെ മീറ്റിങ്ങില്‍ നഖ് വി വ്യക്തമാക്കി.

ABOUT THE AUTHOR

...view details