കേരളം

kerala

ETV Bharat / briefs

ഗുരുവായൂർ ക്ഷേത്രം തന്ത്രിയുടെ പേരിൽ വ്യാജന്മാർ: പത്രക്കുറിപ്പിറക്കി ദേവസ്വം ചെയർമാൻ - വ്യാജ പത്രക്കുറിപ്പ്

ചേന്നാസ് പി.സി നാരായണൻ നമ്പൂതിരിപ്പാടിനല്ലാതെ മറ്റാർക്കും തന്ത്രിയായി പ്രവർത്തിക്കാനോ പൊതു പ്രസ്താവനകൾ നടത്താനോ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

വ്യാജ പത്രക്കുറിപ്പ്

By

Published : Apr 19, 2019, 11:51 PM IST

Updated : Apr 20, 2019, 2:23 AM IST

തൃശ്ശൂർ:ഗുരുവായൂർ ക്ഷേത്രം തന്ത്രിയാണെന്ന് പറഞ്ഞ് ചിലർ ഭക്തരേയും പൊതു ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുന്നതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് പറഞ്ഞു. പല വേദികളിലും ഇക്കൂട്ടർ പ്രത്യക്ഷപ്പെടുന്നുണ്ട്. 2014 ഏപ്രിൽ മുതൽ ബ്രഹ്മശ്രീ ചേന്നാസ് പി.സി നാരായണൻ നമ്പൂതിരിപ്പാടാണ് ഗുരുവായൂർ ക്ഷേത്രം തന്ത്രി. മറ്റാരും ഇതുവരെ ക്ഷേത്രം തന്ത്രിയായിട്ടില്ല. ചേന്നാസ് പി.സി നാരായണൻ നമ്പൂതിരിപ്പാടിനല്ലാതെ മറ്റാർക്കും തന്ത്രിയായി പ്രവർത്തിക്കാനോ പൊതു പ്രസ്താവനകൾ നടത്താനോ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

Last Updated : Apr 20, 2019, 2:23 AM IST

ABOUT THE AUTHOR

...view details