കേരളം

kerala

ETV Bharat / briefs

കായിക രംഗത്തെ വളര്‍ച്ച; വിദ്യാലയങ്ങള്‍ നിര്‍ണായകമെന്ന് സുനില്‍ ഛേത്രി - സുനില്‍ ഛേത്രി വാര്‍ത്ത

താഴെ തട്ടില്‍ കായിക സംസ്കാരം പരിപോഷിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി.

sunil chhetri news  chhetri news സുനില്‍ ഛേത്രി വാര്‍ത്ത ഛേത്രി വാര്‍ത്ത
സുനില്‍ ഛേത്രി

By

Published : Jul 10, 2020, 6:32 PM IST

ന്യൂഡല്‍ഹി:കായിക രംഗത്ത് വിദ്യാഭ്യാസ മേഖലക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. കായിക മേഖലക്ക് പ്രാധാന്യം നല്‍കുന്ന രാജ്യമെന്ന നിലക്ക് ശാരീരിക ക്ഷമത നിലനില്‍ത്തുന്നതിനും വിദ്യാര്‍ഥികളിലെ കായിക അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാലയങ്ങളില്‍ നിന്നും പ്രോത്സാഹനം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലോകത്ത് കായിക മേഖല തുറന്നിടുന്ന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക സംസ്കാരം താഴെ തട്ടില്‍ പരിപോഷിപ്പിക്കാന്‍ നാം ശ്രമിക്കണമെന്നും ഛേത്രി കൂട്ടിച്ചേർത്തു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരേന്ദ്ര ബത്ര തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.

ABOUT THE AUTHOR

...view details