ആർഎംപിയിലും വെട്ടിനിരത്തൽ : ആദ്യകാല പ്രവർത്തകരെ ഒഴിവാക്കിയെന്ന് ആരോപണം - ആർഎംപിയിൽ വെട്ടിനിരത്തൽ
ആർഎംപിയുടെ യുവജനവിഭാഗമായ റവല്യൂഷണറി യൂത്തിലാണ് ഒഞ്ചിയത്തെ പ്രവർത്തകരെ സംസ്ഥാന കമ്മിറ്റി ഭാരവാഹി സ്ഥാനത്ത് നിന്ന് വെട്ടി നിരത്തിയത്.
![ആർഎംപിയിലും വെട്ടിനിരത്തൽ : ആദ്യകാല പ്രവർത്തകരെ ഒഴിവാക്കിയെന്ന് ആരോപണം](https://etvbharatimages.akamaized.net/etvbharat/images/768-512-2815304-296-6f8c8c78-8334-4e30-b388-8e9d4af95294.jpg)
ആർഎംപിയിൽ വെട്ടിനിരത്തൽ
ഈ മാസം 23 ന് കുറ്റിപ്പുറത്ത് നടന്നയൂത്ത് ഓർഗനൈസേഷൻ പരിപാടിയിലാണ് റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്. തൃശ്ശൂർ സ്വദേശി എൻ. എ. സഫീർ സെക്രട്ടറിയും കുറ്റിപ്പുറം സ്വദേശി ഹരിദാസൻ അംബാൾ പ്രസിഡണ്ടുമായ 21 അംഗ സംസ്ഥാന കമ്മിറ്റിയിൽ ഒഞ്ചിയത്തുനിന്നുള്ള ആദ്യകാല പ്രവർത്തകർ ആരുമില്ല.
ആർഎംപിയിൽ വെട്ടിനിരത്തൽ
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗമാണ് ഒഞ്ചിയത്തുള്ളവരെ വെട്ടിനിരത്തിയത് എന്നാണ് പ്രവർത്തകർ പാർട്ടിക്കുള്ളിൽ ആരോപിക്കുന്നത്. അതേസമയം വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ തുടക്കമെന്നോണം ഒരു നേതാവ് തന്‍റെ മകനെ പാർട്ടിയിൽ തിരുകിക്കയറ്റാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഒഞ്ചിയത്തെ പ്രവർത്തകരെ വെട്ടിനിരത്തിയത്എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അതേസമയം പാർട്ടിയിൽ അത്തരം വിഷയങ്ങൾ ഇല്ലെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി എൻ. വേണു.