ഹൈദരാബാദ്: ശസ്‌ത്രക്രിയ മാസ്കുകളും പിപിഇ കിറ്റുകളും മറ്റ് അനുബന്ധ വസ്തുക്കളും കയറ്റുമതി ചെയ്യാന്‍ വാണിജ്യ മന്ത്രാലയം അനുമതി നല്‍കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ സർജിക്കൽ മാസ്കുകളും മെഡിക്കൽ ഗോഗലുകളും ചില നിയന്ത്രണങ്ങളോടെ കയറ്റുമതി ചെയ്യാമെന്ന് അറിയിച്ചു. ഇവ മുമ്പ് കയറ്റുമതി നിരോധിത വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്.
പിപിഇ കിറ്റും അനുബന്ധ ഉപകരണങ്ങളും കയറ്റുമതി ചെയ്യാന്‍ അനുമതി - Govt allow exports of surgical masks
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ സർജിക്കൽ മാസ്കുകളും മെഡിക്കൽ ഗോഗലുകളും നിയന്ത്രണങ്ങളോടെ കയറ്റുമതി ചെയ്യാമെന്ന് അറിയിച്ചു. ഇവ മുമ്പ് കയറ്റുമതി നിരോധിത വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്
എൻ-95 മാസ്കുകൾക്കുള്ള വിലക്ക് സർക്കാർ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. കോട്ടൺ, കമ്പിളി, സിൽക്ക്, പോളിസ്റ്റർ, വിസ്കോസ് തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച ശസ്ത്രക്രിയേതര, നോൺ-മെഡിക്കൽ മാസ്കുകളുടെ കയറ്റുമതി മെയ് മാസം മുതല്‍ അനുവദിച്ചിരുന്നു. 2, 3 പ്ലൈ സർജിക്കൽ മാസ്കുകൾക്കായി ഡിജിഎഫ്ടി പ്രതിമാസം നാല് കോടി കയറ്റുമതി ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഒരു മാസത്തിൽ 20 ലക്ഷം യൂണിറ്റ് മെഡിക്കൽ ഗോഗലുകളും കയറ്റുമതി ചെയ്യാൻ കഴിയും. മുഖ കവചങ്ങൾ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്കും സർക്കാർ നീക്കി. മെഡിക്കൽ കവറുകളായ സർജിക്കൽ ഡ്രെപ്പുകൾ, ഇൻസുലേഷൻ ആപ്രോണുകൾ, സർജിക്കൽ റാപ്പുകൾ, എക്സ്-റേ ഗൗണുകൾ എന്നിവയും ഇപ്പോൾ കയറ്റുമതി ചെയ്യാം. കൊവിഡിനെ പ്രതിരോധിക്കാനുള്ള പിപിഇ കിറ്റുകള്‍ കയറ്റുമതി ചെയ്യാൻ വാണിജ്യ മന്ത്രാലയം കഴിഞ്ഞ മാസം 50 ലക്ഷം യൂണിറ്റ് കയറ്റുമതി അനുവദിച്ചിരുന്നു. ഓരോ മാസവും ആദ്യം മുതൽ മൂന്നാം ദിവസം വരെ സമർപ്പിക്കുന്ന അപേക്ഷകൾ ആ മാസത്തെ ക്വാട്ടക്കായി പരിഗണിക്കുമെന്നും കയറ്റുമതി ലൈസൻസിന്‍റെ സാധുത മൂന്ന് മാസത്തേക്കായിരിക്കുമെന്നും ഡിജിഎഫ്ടി അന്ന് അറിയിച്ചിരുന്നു.
രാജ്യത്ത് വിതരണ പ്രതിസന്ധി ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി പിപിഇ കിറ്റുകൾ കയറ്റുമതി ചെയ്യുന്നത് ഈ വർഷം ആദ്യം സർക്കാർ നിരോധിച്ചിരുന്നു. എന്നിരുന്നാലും, ആഗോള ആവശ്യത്തിന്‍റെയും മിച്ച ആഭ്യന്തര ഉൽപാദനത്തിന്‍റെയും പശ്ചാത്തലത്തിലാണ് വ്യവസായ നിരോധനം പിൻവലിക്കാൻ തുടങ്ങിയത്. നിലവിൽ 6 മുതല്‍ 8 ലക്ഷം വരെ പിപിഇ കിറ്റുകൾ രാജ്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.