തിരുവനന്തപുരം: അയ്യായിരത്തിലധികം സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ സർക്കാരിനുണ്ടാക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത. ഇവരുടെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് സർക്കാർ. 56 വയസ്സ് തികഞ്ഞ കോളജ് അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരാണ് മെയ് 31ന് വിരമിച്ചത്. ഇവർക്ക് ഒരു മാസത്തിനകം ആനുകൂല്യങ്ങൾ നൽകണമെന്ന് ധനവകുപ്പ് ഉത്തരവിട്ടിരുന്നു. വൈകിയാൽ ഇതിന്‍റെ പലിശയടക്കം നൽകേണ്ടിവരും. ഇത് വലിയ ബാധ്യത ഉണ്ടാക്കും. വേഗത്തിൽ ആനുകൂല്യങ്ങൾ നൽകുന്നതിന് 1600 കോടിയിലധികം രൂപ ആവശ്യമായി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത്രയും തുക പെട്ടെന്ന് കണ്ടെത്തുക എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ജീവനക്കാരുടെ കൂട്ടവിരമിക്കല്‍: സർക്കാരിന് സാമ്പത്തിക ബാധ്യത - government employees
വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി 1600 കോടിയിലധികം രൂപ ആവശ്യമായി വരും. തുക സമയത്ത് നൽകിയില്ലെങ്കിൽ സർക്കാരിന്‍റെ ബാധ്യത പിന്നെയും കൂടും. ഇത്രയും തുക പെട്ടെന്ന് കണ്ടെത്തുക എന്നതാണ് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ജീവനക്കാരുടെ കൂട്ടവിരമിക്കലിൽ സർക്കാരിന് സാമ്പത്തിക ബാധ്യത
സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള സോഫ്റ്റ്‌വെയറായ സ്പാർക്കിലെ വിവരങ്ങൾ അനുസരിച്ച് 56 വയസ്സ് തികഞ്ഞ അയ്യായിരത്തിലധികം പേരുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിലധികം പേർ വിരമിച്ചതായാണ് വിലയിരുത്തൽ. വിരമിച്ചുവെന്ന് സോഫ്റ്റ്‌വെയർ രേഖപ്പെടുത്തിയാൽ മാത്രമേ യഥാര്‍ത്ഥ കണക്ക് ലഭ്യമാകു.