കേരളം

kerala

ETV Bharat / briefs

ബിജെപി വേദിയില്‍ പങ്കെടുത്തു:എം എം ലോറന്‍സിന്‍റെ മകളെ സിഡ്കോയില്‍ നിന്ന് പിരിച്ചു വിട്ടു - ആര്‍ എസ് എസ് മുഖമാസിക

രേഖാമൂലം പിരിച്ചു വിടല്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആശ ലോറന്‍സ്

എം എം ലോറന്‍സിന്‍റെ മകന്‍ ബി ജെ പി പരിപാടിക്കിടെയില്‍

By

Published : May 7, 2019, 12:14 PM IST

തിരുവനന്തപുരം: കൊച്ചുമകന്‍റെ ലേഖനം ആര്‍ എസ് എസ് മാസികയില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ സി പി എം നേതാവ് എം എം ലോറന്‍സിന്‍റെ മകള്‍ ആശ ലോറന്‍സിനെ സിഡ്കോയില്‍ നിന്നും പിരിച്ചു വിട്ടു. കഴിഞ്ഞ ആഴ്ചയാണ് ആശയുടെ മകന്‍ മിലന്‍റെ ലേഖനം ആര്‍ എസ് എസ് മുഖമാസികയില്‍ പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെയാണ് ഇനി ജോലിക്ക് വരേണ്ടെന്ന കാര്യം കേരള സര്‍ക്കാര്‍ സ്ഥാപനമായ സിഡ്കോയും വ്യവസായ മന്ത്രിയും ആശയെ അറിയിച്ചത്. എന്നാല്‍ തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പിരിച്ചു വിടല്‍ ഒഴിവാക്കാന്‍ മന്ത്രിയെ നേരിട്ട് കണ്ടെങ്കിലും മന്ത്രി തയ്യാറായില്ലെന്നും ആശ പറഞ്ഞു. മിലന്‍ ബി ജെ പി പരിപാടികളില്‍ പങ്കെടുത്തതിന് ആശയ്ക്ക് എതിരെ മുമ്പും നടപടി സ്വീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details