ആദിവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര. സംസ്ഥാനസർക്കാർ വനാവകാശനിയമം അട്ടിമറിച്ചുവെന്നും സംഘടന ആരോപിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് 'ഗോത്ര' - wayanad
സംസ്ഥാന സർക്കാർ വനാവകാശനിയമം അട്ടിമറിച്ചു. ബിജെപിയും കോൺഗ്രസും ആദിവാസികളെ അവഗണിക്കുന്നതായും ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് ഗോത്ര കൂട്ടായ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാെരുങ്ങുന്നത്.
![വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് 'ഗോത്ര'](https://etvbharatimages.akamaized.net/etvbharat/images/768-512-2732724-983-80b08971-fbbf-4248-8351-b807078b10b5.jpg)
വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര
ബിജെപിയും കോൺഗ്രസും ആദിവാസികളെ അവഗണിക്കുകയാണ്. വയനാട്ടിൽ നിന്ന് ഒരു സ്ഥാനാർഥിമത്സരിക്കാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണെന്നും ഗോത്ര കൂട്ടായ്മ വ്യക്തമാക്കി. ആദിവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്ഥാനാർഥിയാരെന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും ഗോത്ര കൂട്ടായ്മ അധികൃതർ അറിയിച്ചു. തൃശ്ശൂർ, പാലക്കാട് ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ ആലോചിക്കുന്നതായി ഗോത്ര ചെയർമാൻ ബിജു കാക്കത്തോട് പറഞ്ഞു.
Last Updated : Mar 19, 2019, 2:41 PM IST