കേരളം

kerala

ETV Bharat / briefs

സ്വർണ്ണ കടത്ത്: വിഷ്ണുവിന്‍റെ മൊഴി രേഖപ്പെടുത്തി

പത്ത് തവണകളായി പ്രകാശ് തമ്പി 60 കിലോ സ്വർണ്ണവും വിഷ്ണു 200 കിലോ സ്വർണ്ണവും കടത്തി എന്ന് വിഷ്ണു സോമസുന്ദരം നൽകിയ മൊഴിയിൽ പറയുന്നു

വിഷ്ണു സോമസുന്ദരം

By

Published : Jun 20, 2019, 11:32 AM IST

തിരുവനന്തുരം: തിരുവനന്തുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കീഴടങ്ങിയ വിഷ്ണു സോമസുന്ദരം 200 കിലോ സ്വർണം കടത്തിയെന്ന് ഡിആർഐ. കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിയുമായി ചേർന്നാണ് സ്വർണം കടത്തിയതെന്ന് വിഷ്ണു ഡിആർെഎക്ക് മൊഴി നൽകി. ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷം പത്ത് തവണയാണ് ഇരുവരും സ്വർണം കടത്തിയത്. പത്ത് തവണകളായി പ്രകാശ് തമ്പി 60 കിലോ സ്വർണ്ണവും വിഷ്ണു 200 കിലോ സ്വർണ്ണവും കടത്തി എന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍റെ സഹായത്തോടെയാണ് ഇരുവരും സ്വർണ്ണം കടത്തെന്നും ഡിആർഐ സംഘത്തിന്‍റെ ചോദ്യം ചെയ്യലിൽ വിഷ്ണു വെളിപ്പെടുത്തി. അറസ്റ്റിലായ പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.

ABOUT THE AUTHOR

...view details