തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത്; അന്വേഷണം അഭിഭാഷകനിലേക്ക് - DRI
ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് അഭിഭാഷകരുള്‍പ്പെടെയുള്ള സംഘം
തിരുവനന്തപുരം:രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എട്ടു കോടിയുടെ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ അഭിഭാഷകനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം സ്വദേശിയും വഞ്ചിയൂര്‍ ബാറിലെ അഭിഭാഷകനുമായ ബിജുവിനെ കേന്ദ്രീകരിച്ചാണ് ഡി ആര്‍ ഐ സംഘത്തിന്‍റെ അന്വേഷണം. ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്താനുള്ള ശ്രമത്തില്‍ ബിജുവിനും പങ്കുള്ളതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ പിടിയിലായ സുനിലിന്‍റെ ഇടനിലക്കാരായിരുന്നത് ബിജു ഉള്‍പ്പെടെയുള്ള അഭിഭാഷകരാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. സുനില്‍ പിടിയിലായത് അറിഞ്ഞതോടെ ബിജു ഒളിവിലാണ്.