സ്വര്‍ണ്ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍ - ഭുവനേശ്വർ സ്വർണ ബിസ്ക്കറ്റ് ആനുകാലിക വാർത്ത
110 സ്വർണ ബിസ്ക്കറ്റുകളുമായി ജാർസുഗുഡ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
![സ്വര്‍ണ്ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4715168-250-4715168-1570759091506.jpg)
110 സ്വർണ ബിസ്ക്കറ്റുകളുമായി ജാർസുഗുഡ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ഭുവനേശ്വർ (ഒഡിഷ): സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ട് പേരെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. ജാർസുഗുഡ റെയിൽവേ സ്റ്റേഷനിൽ ജ്ഞാനേശ്വരി സൂപ്പർ ഡീലക്‌സ് എക്‌സ്പ്രസില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ച് കോടിയോളം രൂപ വില മതിക്കുന്ന 110 സ്വർണ ബിസ്ക്കറ്റുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റൻ്റ് കമ്മീഷണർ സമീർ സർക്കാർ പറഞ്ഞു.