കേരളം

kerala

ETV Bharat / briefs

അനധികൃത കാസിനോകള്‍ അടച്ചുപൂട്ടാന്‍ ഗോവന്‍ സര്‍ക്കാര്‍ - goa

ഗോവന്‍ ബിജെപി നേതൃത്വം സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

കാസിനോ

By

Published : May 16, 2019, 4:02 PM IST

സംസ്ഥാനത്തെ അനധികൃത കാസിനോകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഗോവന്‍ സര്‍ക്കാര്‍. ഗോവന്‍ ബിജെപി നേതൃത്വം സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാസിനോകള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉത്തരവിട്ടത്.

നേരത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഗോവയിലെ കാസിനോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ്, ആം ആദ്മി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം രംഗത്ത് വന്നിരുന്നു. എന്നാല്‍ കഴിയുന്നത്ര വേഗത്തില്‍ കാസിനോകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.

കോണ്‍ഗ്രസ് ഭരണകാലത്ത് കാസിനോ ഗ്രൂപ്പുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് നിരവധി വിമര്‍ശനങ്ങളാണ് ബിജെപി ഉന്നയിച്ചിരുന്നത്. എന്നാല്‍ കാസിനോകള്‍ നിരോധിച്ചാല്‍ അത് നിക്ഷേപകര്‍ കുറയാന്‍ ഇടവരുത്തും എന്ന നിലപാടാണ് അധികാരത്തിലെത്തിയ ആദ്യകാലങ്ങളില്‍ ബിജെപി സ്വീകരിച്ചത്.

ABOUT THE AUTHOR

...view details