കേരളം

kerala

ETV Bharat / briefs

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി നാല്‍പത്തി അഞ്ച് ലക്ഷം കടന്നു - ലോക കൊവിഡ് കണക്ക്

അമേരിക്കയില്‍ മാത്രം 1,73,94,314 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,73,94,314. പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

ഏഴ് കോടി നാല്‍പത്തി അഞ്ച് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍
ഏഴ് കോടി നാല്‍പത്തി അഞ്ച് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍

By

Published : Dec 17, 2020, 4:24 PM IST

ഹൈദരബാദ്:ലോകത്ത് ഏഴ് കോടി നാല്‍പത്തി അഞ്ച് ലക്ഷത്തിലേറെ കൊവിഡ് ബാധിതരെന്ന് റിപ്പോര്‍ട്ട്. 7,45,60,962 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 16,55,758 പേര്‍ മരിച്ചു. 5,23,95,275 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ മാത്രം 1,73,94,314 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,73,94,314. പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

അതിനിടെ ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. 2021 പകുതി ആകുമ്പോഴേക്കും രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ വലിയ രീതിയില്‍ ആരംഭിക്കുമെന്ന് ന്യൂസിലാന്‍ഡ് അറിയിച്ചു. രണ്ട് കമ്പനികളെയാണ് സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചിരിക്കുന്നത്. 7.6 മുതല്‍ 10.72 മില്യണ്‍ കൊവിഡ് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇതിനായി രണ്ട് കൊവിഡ് വാക്സിന്‍ നിര്‍മാതാക്കളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

അതിനിടെ ഇറ്റലിയിലും കൊവിഡ് വാക്സിന്‍ അവസാന ഘട്ട പരീക്ഷണത്തിലാണ്. വലിയ അളവില്‍ വാക്സിന്‍ വിതരണം അരംഭിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ഇതിനായി പ്രവിശ്യാ ഗവര്‍മാരുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details