കേരളം

kerala

ETV Bharat / briefs

ഒഴുക്കില്‍ പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

റാന്നി ഐത്തല താമര പള്ളിൽക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

surya

By

Published : Jun 24, 2019, 10:51 PM IST

Updated : Jun 24, 2019, 11:18 PM IST

പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കില്‍ പെട്ട് കാണാതായ ചങ്ങനാശ്ശേരി സ്വദേശി സൂര്യയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്നിശമന സേനയും നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട് മൂന്ന് മണിയോടെ റാന്നി ഐത്തല താമര പള്ളിൽക്കടവിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തൃക്കൊടിത്താനം കടവുങ്കൽ ശ്രീജ - സതീഷ് ദമ്പതികളുടെ മകളായ സൂര്യയെ ഞായറാഴ്‌ച രാവിലെ പതിനൊന്നോടെ ഇടക്കുളം പള്ളിക്കമുരുപ്പ് തേവർ തോട്ടത്തിൽ കടവിൽ വെച്ചാണ് കാണാതായത്.

പമ്പാനദിയിൽ ഒഴുക്കില്‍ പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

സൂര്യക്കൊപ്പം ഒഴുക്കിൽ പെട്ട സഹോദരൻ സുധിയെയും മാതൃസഹോദരിയെയും നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും പള്ളിക്കമുരുപ്പിലെ മാതൃസഹോദരിയുടെ വീട്ടിൽ ഞായറാഴ്‌ച രാവിലെ വിരുന്നെത്തിയതായിരുന്നു സൂര്യയും കുടുംബവും.

Last Updated : Jun 24, 2019, 11:18 PM IST

ABOUT THE AUTHOR

...view details