ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / briefs

ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ജര്‍മനി : ഓക്‌സിജനും മരുന്നുകളും നല്‍കും - ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ജര്‍മനി

ജർമ്മൻ പൗരന്മാരൊഴികെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും തിങ്കളാഴ്ച മുതൽ ജർമ്മനി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ജര്‍മനി : ഓക്‌സിജനും, മരുന്നുകളും കയറ്റിയയ്ക്കും Germany to send oxygen, medicines to India COVID-19 crisis Germany to send oxygen, medicines to India amid COVID-19 crisis ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ജര്‍മനി ഓക്‌സിജനും, മരുന്നുകളും കയറ്റിയയ്ക്കും
ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ജര്‍മനി : ഓക്‌സിജനും, മരുന്നുകളും കയറ്റിയയ്ക്കും
author img

By

Published : Apr 26, 2021, 6:37 PM IST

ബെര്‍ളിന്‍: രാജ്യത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് ഓക്സിജനും, മരുന്നുകളും കയറ്റിയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ജർമ്മൻ പൗരന്മാരൊഴികെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും തിങ്കളാഴ്ച മുതൽ ജർമ്മനി വിലക്ക് ഏർപ്പെടുത്തി.

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമായുള്ള കാര്യങ്ങളെല്ലാം എത്തിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ ഞായറാഴ്ച പറഞ്ഞു. അതേസമയം ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയിലേക്ക് ഓക്സിജൻ, വെന്റിലേറ്ററുകൾ, വാക്സിനുകൾക്കുള്ള അസംസ്കൃത വസ്തുക്കൾ, പിപിടി കിറ്റുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിങ്ങനെ പല രൂപത്തില്‍ ആഗോള തലത്തില്‍ നിന്നും സഹായങ്ങള്‍ ഒഴുകുന്നുണ്ട്.

Also Read:കൊവിഡ് പോരാട്ടത്തിൽ സുഹൃത്തായി ഇന്ത്യക്കൊപ്പമെന്ന് ബോറിസ് ജോൺസൺ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.52 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാമാരി ആരംഭിച്ചതിനുശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

ABOUT THE AUTHOR

...view details