കേരളം

kerala

ETV Bharat / briefs

സിക്സറടിയിൽ റെക്കോർഡിട്ട് ഗെയിൽ - 300 സിക്‌സുകള്‍

സിക്സറടിയിൽ ഐപിഎല്ലിലെ മറ്റ് താരങ്ങളെ ഏറെ പിന്നിലാക്കിയാണ് ഗെയിലിന്‍റെ മുന്നേറ്റം. 114-ാം ഇന്നിംഗ്‌സിലാണ് ഗെയിൽ 300 സിക്സുകൾ നേടുന്നത്.

ക്രിസ് ഗെയിൽ

By

Published : Mar 31, 2019, 2:33 AM IST

ഐപിഎല്ലില്‍ 300 സിക്‌സുകള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി കിങ്സ് ഇലവൻ പഞ്ചാബ് താരം ക്രിസ് ഗെയിൽ. മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മക്ലനാഗനെ സിക്സർ പറത്തിയാണ് യൂണിവേഴ്‌സല്‍ ബോസ് ഈ നേട്ടത്തിലെത്തിയത്.

സിക്സറടിയിൽ ഐപിഎല്ലിലെ മറ്റ് താരങ്ങളെ ഏറെ പിന്നിലാക്കിയാണ് ഗെയിലിന്‍റെ മുന്നേറ്റം. 114-ാം ഇന്നിംഗ്‌സിലാണ് താരം 300 സിക്സുകൾ നേടുന്നത്. 37 ഇന്നിംഗ്‌സുകളില്‍ നിന്നായി 100 സിക്‌സ് നേടിയ ഗെയില്‍ 69 ഇന്നിംഗ്‌സില്‍ 200 സിക്സുകളും തികച്ചു. ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്സ് 192 സിക്സറുകൾ മാത്രമാണ് നേടിയിരിക്കുന്നത്. 187 സിക്സറുകൾ നേടിയ എം.എസ് ധോണിയാണ് മൂന്നാം സ്ഥാനത്ത്.

ABOUT THE AUTHOR

...view details