വിധിയെഴുത്തിൽ പ്രതിഫലിച്ചത് ശബരിമലയെന്ന് കെ ബി ഗണേശ് കുമാർ എംഎൽഎ - ശബരിമല
ഇടതു പക്ഷത്തിനേറ്റ കനത്ത പരാജയ കാരണം ശബരിമല വിഷയമെന്നും കെ.ബി ഗണേഷ് കുമാർ
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് തെറ്റു പറ്റിയെന്നും മുന്നണിക്കേറ്റ കനത്ത പരാജയത്തിന് കാരണം ശബരിമല വിഷയം തന്നെയാണന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ.
ജനാധിപത്യ രാജ്യത്ത് ജനവികാരമളക്കാനുള്ള പ്രധാനപ്പെട്ട ഒരു അളവുകോലാണ് വോട്ടെടുപ്പ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ജാതിമത വാദം ചർച്ച ചെയ്യപ്പെട്ട ഒരു തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ശബരിമല വിഷയം ജനങ്ങളുടെ വിധിയെഴുത്തിൽ പ്രതിഫലിച്ചുവെന്നതിന് യാതൊരു സംശയവുമില്ലെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ഭൂരിപക്ഷ വിശ്വാസികളുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പെന്നും എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് ബി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഗണേഷ് കുമാർ അറിയിച്ചു.