ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇമ്മാനുവല്‍ മക്രോണ്‍ - പ്രധാനമന്ത്രി നരേന്ദ്ര മോദി
റഫാല്‍ വിവാദത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഫ്രാന്‍സ് സന്ദര്‍ശനം
ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇമ്മാനുവല്‍ മക്രോണ്‍
ന്യൂഡല്‍ഹി: ജി-7 ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 25 മുതല്‍ 27 വരെ ഫ്രാന്‍സിലെ ബിയാരിറ്റ്സ് നഗരത്തില്‍ വച്ചാണ് ഉച്ചക്കോടി നടക്കുന്നത്. റഫാല്‍ വിവാദത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഫ്രാന്‍സ് യാത്രയാണ് വരാനിരിക്കുന്നത്. ഉച്ചകോടിയിലെ പ്രത്യേക ക്ഷണിതാവാണ് നരേന്ദ്ര മോദി.