കേരളം

kerala

ETV Bharat / briefs

ആവേശ പ്രചാരണവുമായി അൻവർ പൊന്നാനിയില്‍ - റോഡ് ഷോ

വോട്ടര്‍മാരെ ആവേശത്തിലാഴ്ത്തി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വറിന്‍റെ റോഡ് ഷോ. മഹാകവി വള്ളത്തോളിന്‍റെ ഭവനത്തിലും അൻവർ സന്ദര്‍ശനം നടത്തി.

സ്വതന്ത്രസ്ഥാനാര്‍ഥി പിവി അന്‍വർ

By

Published : Apr 18, 2019, 10:53 PM IST

Updated : Apr 19, 2019, 2:07 AM IST


പൊന്നാനി: തവനൂര്‍ മണ്ഡലത്തിലാണ് പിവി അന്‍വര്‍ വ്യാഴാഴ്ച റോഡ് ഷോ നടത്തിയത്. രാവിലെ 8.30ന് ആലത്തിയൂര്‍ പൂഴിക്കുന്നില്‍ നിന്നാരംഭിച്ച് തലൂക്കര, ആലത്തിയൂര്‍, ആനപ്പടി, ആലിങ്ങല്‍, പുതുപ്പള്ളി, പുറത്തൂര്‍ ബസ്റ്റാന്റ്, ആശുപത്രി പടി, കാവഞ്ചേരി, കുറമ്പടി, പെരുന്തുരുത്തി, പുല്ലൂണി, മംഗലം, ചേന്നരയില്‍ സമാപനമായി.

ആവേശ പ്രചാരണവുമായി അൻവർ പൊന്നാനിയില്‍

തുടര്‍ന്ന് മഹാകവിയും കേരള കലാമണ്ഡലം സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍റെ ഭവനത്തില്‍ സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുമായി സൗഹൃദം പുതുക്കുകയും വോട്ടഭ്യർഥന നടത്തുകയും ചെയ്തു. നാടിന്‍റെ വികസനമാണ് ലക്ഷ്യമെന്നും വിജയപ്രതീക്ഷ നൂറുശതമാനമുണ്ടെന്നും അൻവർ പറഞ്ഞു. ഉച്ചക്ക് ശേഷം കാലടയില്‍ നിന്നാരംഭിച്ച് തവനൂര്‍, വട്ടംകുളം പഞ്ചായത്തുകളില്‍ പര്യടനത്തിന് ശേഷം എടപ്പാളില്‍ സമാപിച്ചു.

Last Updated : Apr 19, 2019, 2:07 AM IST

ABOUT THE AUTHOR

...view details