കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്‌ത് കൊണ്ടുള്ള കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ജോസ് കെ മാണി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അംഗങ്ങളെ എല്ലാവരേയും അറിയിച്ച് വ്യവസ്ഥാപിതമായി തന്നെയാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് സമാന്തര സംസ്ഥാന സമിതി വിളിച്ചുചേര്‍ത്ത് ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ; ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടികളെന്ന് ജോസ് കെ മാണി - kottayam
പാര്‍ട്ടി അംഗങ്ങളെ എല്ലാവരേയും അറിയിച്ച് വ്യവസ്ഥാപിതമായാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ജോസ് കെ മാണി.
ജോസ് കെ മാണി
ഏത് തരത്തിലുള്ള നിയമപോരാട്ടത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരള കോണ്‍ഗ്രസ് (എം) ഒറ്റ കെട്ടായി തന്നെ മുന്നോട്ട് പോകും. പാര്‍ട്ടി പിളര്‍ന്നതായി വിശ്വസിക്കുന്നില്ലെന്നും പി ജെ ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുടെ സ്ഥാനമാനങ്ങൾക്ക് യാതൊരു വിധ മാറ്റവും സംഭവിച്ചിട്ടില്ലന്നും ജോസ് കെ മാണി പറഞ്ഞു.
Last Updated : Jun 17, 2019, 9:51 PM IST