കുറുക്കന്‍റെ കടിയേറ്റ രണ്ട് പേർക്ക് പരിക്ക് - പേപിടിച്ച കുറുക്കൻ ആണെന്നാണ്
കോഴിക്കോട് പേരാമ്പ്ര - പൈതോത്ത് റോഡിലാണ് സംഭവം
കുറുക്കന്‍റെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: പേരാമ്പ്ര - പൈതോത്ത് റോഡിൽ രണ്ടുപേർക്ക് കുറുക്കന്‍റെ കടിയേറ്റു. പൈതോത്ത് സ്കൂളിന് സമീപമാണ് കുറുക്കൻ വീട്ടിൽകയറി രണ്ടുപേരെ കടിച്ചു പരിക്കേൽപ്പിച്ചത്. അയ്യപ്പൻ ചാലിൽ ആരാധനയിൽ വാസുദേവൻ നായർ(67), മകൾ കൃഷ്ണപ്രിയ(25) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ കുറുക്കൻ രണ്ടു പശുക്കളെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. പേപിടിച്ച കുറുക്കൻ ആണെന്നാണ് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത് .
Last Updated : May 8, 2019, 9:28 PM IST