തിരുവനന്തപുരം: വിറ്റാമിൻ എ, ഡി എന്നിവ അടങ്ങിയ മിൽമയുടെ ഫോര്‍ട്ടിഫൈഡ് പാൽ നാളെ വിപണിയിലെത്തും. വിലയിൽ മാറ്റമില്ലാതെ എത്തുന്ന പാല്‍ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ലഭ്യമാകുക. ജൂലൈ ഒന്നു മുതൽ ഫോർട്ടിഫൈഡ് പാൽ മാത്രമേ വിതരണം ചെയ്യാവൂ എന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു.
ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ നാളെ വിപണിയില്‍ - മില്‍മ
എഎം നീഡ്സ് എന്ന ആപ്പിലൂടെ മിൽമ ഉല്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും മില്‍മ അറിയിച്ചു.
ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ നാളെ വിപണിയില്‍
ഒരു ഗ്ലാസ് ഫോർട്ടിഫൈഡ് മിൽമ പാലിൽ വിറ്റാമിൻ എ പ്രതിദിന ആവശ്യകതയുടെ 47 ശതമാനവും വിറ്റാമിൻ ഡിയുടെ 34 ശതമാനവും ലഭ്യമാകുമെന്ന് മിൽമ അധികൃതർ പറഞ്ഞു. മിൽമ ഉല്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് ഓൺലൈൻ വഴി എത്തിക്കുന്നതിന് ആപ്പ് സംവിധാനം ഒരുക്കിയതായും മിൽമ ഡയറക്ടർ പിഎ ബാലൻ മാസ്റ്റർ, തിരുവനന്തപുരം മേഖലാ ഡയറക്ടർ കല്ലട രമേശ് എന്നിവർ പറഞ്ഞു. എഎം നീഡ്സ് എന്ന പേരില്‍ ആപ്പ് യൂബർ മാതൃകയിലാവും പ്രവർത്തിക്കുക.
Last Updated : Apr 30, 2019, 9:01 PM IST