വിയന്ന: കൊവിഡ് 19നെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഓസ്ട്രിയയിലെ റഡ്ബുള്‍ സര്‍ക്യൂട്ടിലാണ് റേസ് നടക്കുക. കൊവിഡ് 19കാരണം 24 ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരങ്ങളില്‍ 12 എണ്ണം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്‌തിട്ടുണ്ട്. സാധാരണ ഗതിയില്‍ സീസണിലെ 11ാമത്തെ റേസാണ് റഡ്ബുള്‍ സര്‍ക്യൂട്ടില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ സീസണിലെ ആദ്യ റേസാണ് ഇപ്പോള്‍ ഇവിടെ നടക്കാന്‍ പോകുന്നത്. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിരവധി നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് 2020 സീസണിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. കാണികളില്ലാതെയാകും റേസ് നടക്കുകയെന്നതാണ് പ്രധാന പ്രത്യേകത.
ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ക്ക് നാളെ തുടക്കം - ഫോര്‍മുല വണ്‍ വാര്‍ത്ത
മേഴ്‌സിഡസിന്‍റെ കാറിലെ സ്റ്റിയറിങ്ങ് സിസ്റ്റവുമായി ബന്ധപ്പെട്ട് റഡ്ബുള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഫോര്‍മുല വണ്‍ ഒഫീഷ്യല്‍സ് തള്ളി
അതേസമയം ഫോര്‍മുല വണ്ണിലെ സ്റ്റിയറിങ് വിവാദത്തില്‍ റഡ്ബുള്ളിന് തിരിച്ചടി നേരിട്ടു. മേഴ്‌സിഡസിന്‍റെ കാറിലെ സ്റ്റിയറിങ്ങ് സിസ്റ്റവുമായി ബന്ധപ്പെട്ട് റഡ്ബുള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഫോര്‍മുല വണ്‍ ഒഫീഷ്യല്‍സ് തള്ളി. ഡിഎഎസ് എന്ന പേരില്‍ അറിയപ്പെട്ട മേഴ്‌സിഡസിന്‍റെ ഡ്യുവര്‍ ആക്‌സിസ് സ്റ്റിയറിങ്ങ് സിസ്റ്റം ഫോര്‍മുല വണ്‍ നിയമങ്ങള്‍ ലംഘിക്കുന്നതായാണ് റഡ്ബുള്‍ ആരോപിച്ചത്. സ്റ്റിയറിങ് വീല്‍ സസ്പെന്‍ഷനേയും എയറോഡൈനാമിക്കിനേയും സ്വാധീനിക്കുമെന്നും ഇത് ഫോര്‍മുല വണ്ണിന്‍റെ നിയമാവലിക്ക് എതിരാണെന്നുമായിരുന്നു റഡ്ബുള്ളിന്‍റെ ആരോപണം. എന്നാല്‍ ഈ ആരോപണം ഫോര്‍മുല വണ്‍ അധികൃതര്‍ തള്ളി. കഴിഞ്ഞ ആറ് സീസണുകളിലായി മേഴ്‌സിഡണാണ് ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ റേസിങ്ങ് ട്രാക്കിലെ ചാമ്പ്യന്‍മാര്‍.