സ്പില്‍ബര്‍ഗ്: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തിന്‍റെ 2020 സീസണിലെ ആദ്യ മത്സരത്തില്‍ മേഴ്സിഡസിന്‍റെ വല്‍ട്ടേരി ബോത്താസിന് വിജയം. ഓസ്ട്രിയയിലെ റെഡ്ബുള്‍ സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തില്‍ സഹതാരവും കഴിഞ്ഞ സീസണിലെ ചാമ്പ്യനുമായിരുന്ന ലൂയിസ് ഹാമില്‍ട്ടണെ മറികടന്നാണ് ബോത്താസിന്‍റെ ജയം. രണ്ടാമതായി ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്തെങ്കിലും അഞ്ച് സെക്കന്‍ഡ് ടൈം പെനാല്‍ട്ടി ലഭിച്ചതിനാല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രിയയിലെ റെഡ്ബുള്‍ സര്‍ക്യൂട്ടിലാണ് മത്സരം നടന്നത്.
ഫോര്‍മുല വണ്‍: മേഴ്സിഡസിന്‍റെ വല്‍ട്ടേരി ബോത്താസിന് ജയം - വല്‍ട്ടേരി ബോത്താസ് വാര്‍ത്ത
സഹതാരവും കഴിഞ്ഞ സീസണിലെ ചാമ്പ്യനുമായിരുന്ന ലൂയിസ് ഹാമില്‍ട്ടണ്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും അഞ്ച് മിനിട്ടിന്‍റെ ടൈം പെനാല്‍ട്ടി ലഭിച്ചതിനാല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഫോര്‍മുല വണ്‍
കൊവിഡ് 19 പശ്ചാത്തലത്തില്‍ കാണികളില്ലാതെ കര്‍ശന സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് നടുവിലായിരുന്നു റേസ്. രണ്ടാമതായി ഫെരാരിയുടെ ലിക്ലര്‍ക്ക് ഫിനിഷ് ചെയ്‌തപ്പോള്‍ മക്ലാരന്‍റെ ലാന്‍ഡോ നോറിസ് മൂന്നാമതായും ഫിനിഷ് ചെയ്തു. അതേസമയം ഫെരാരിയുടെ മുന്‍ ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 10 സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ജൂലായ് 12ന് റെഡ്ബുള്‍ സര്‍ക്യൂട്ടില്‍ തന്നെ അടുത്ത റേസും അരങ്ങേറും.