സ്‌പില്‍ബര്‍ഗ്: കൊവിഡ് 19 മുക്തമായി ഗ്രാന്‍ഡ് പ്രീ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഫോര്‍മുല വണ്‍ അധികൃതര്‍. ജൂലൈ അഞ്ചിന് ഓസ്ട്രിയയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീക്ക് മുന്നോടിയായി നടന്ന കൊവിഡ് 19 ടെസ്റ്റില്‍ എല്ലാവര്‍ക്കും നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചതായി സംഘാടകര്‍ വ്യക്തമാക്കി. ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ടാം തീയതി വരെ ഡ്രൈവര്‍മാര്‍, ടീം അംഗങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നിവര്‍ക്കിടയിലാണ് പരിശോധന നടത്തിയത്. 4,032 പേരില്‍ നടത്തിയ ടെസ്റ്റില്‍ എല്ലാവര്‍ക്കും കൊവിഡ് 19 നെഗറ്റീവെന്ന് സ്ഥിരീകരിച്ചു.
ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീ കൊവിഡ് മുക്തമെന്ന് ഫോര്‍മുല വണ്‍ - grand prix news
ഓസ്ട്രിയയിലെ റഡ് ബുള്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല ഗ്രാന്‍പ്രീ കാറോട്ട മത്സരത്തിന് മുന്നോടിയായി 4,032 പേരില്‍ നടത്തിയ കൊവിഡ് 19 ടെസ്റ്റില്‍ എല്ലാവര്‍ക്കും നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചതെന്ന് ഫോര്‍മുല വണ്‍ അധികൃതര്‍
എഫ് വണ്‍
ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്‍റെ ഈ സീസണ് ജൂലൈ അഞ്ചിന് ഓസ്ട്രിയയില്‍ തുടക്കമാകും. കൊവിഡ് 19 പശ്ചാത്തലത്തില്‍ റഡ്ബുള്‍ സര്‍ക്യൂട്ടില്‍ കാണികളില്ലാതെയാകും റേസ് നടക്കുക. സീസണിലെ രണ്ടാമത്തെ റേസിനും ഇതേ സര്‍ക്യൂട്ട് തന്നെയാണ് വേദിയാവുക. ജൂലൈ 12നാണ് അടുത്ത റേസ്.