കേരളം

kerala

ETV Bharat / briefs

ടെഹ്രിയിൽ വീണ്ടും കാട്ടുതീ - Dehradun

കാട്ടുതീ ഭീഷണിയെ തുടർന്ന് അഗ്നിശമനസേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കാട്ടുതീ

By

Published : May 29, 2019, 11:35 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ടെഹ്രി വനമേഖലയിൽ വീണ്ടും കാട്ടുതീ. ജില്ലയോട് ചേർന്നുള്ള വനമേഖലയിൽ മരങ്ങളും വ്യാപകമായി കത്തിനശിച്ചു. തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അഗ്നിശമനസേന തുടരുകയാണ്. കാട്ടുതീ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ അഗ്നിശമനസേന സ്ഥലത്ത് ക്യാമ്പ് ചെയ്യാനാണ് തീരുമാനം. മഴ ലഭിക്കാത്തതും ദിനം പ്രതി ചൂട് വര്‍ദ്ധിക്കുന്നതുമാണ് കാട്ടുതീ ഉണ്ടാവാൻ കാരണം. 40 ഡിഗ്രിയിലധികമാണ് ഡെറാഡൂണിലെ താപനില. ജൂൺ ആദ്യവാരം മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details