കേരളം

kerala

ETV Bharat / briefs

വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്‌നര്‍ ലോറിക്ക് തീ പിടിച്ചു

പൂവത്തൂരില്‍ രാവിലെ ഏഴോടെയായിരുന്നു അപകടം.

fire

By

Published : Jun 21, 2019, 6:24 PM IST

Updated : Jun 21, 2019, 6:54 PM IST

തൃശ്ശൂർ: പൂവത്തൂരിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. ലോറിയിൽ ഉണ്ടായിരുന്ന ചെരുപ്പും തുണിത്തരങ്ങളും അടങ്ങിയ ചാക്കുകൾ കത്തി നശിച്ചു. അഗ്നിശമന സേനയെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഏഴോടെയായിരുന്നു അപകടം.

പൂവത്തൂരിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു

കുന്നംകുളത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ പൂവത്തൂർ പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ചെരുപ്പും തുണിത്തരങ്ങളും നിറച്ച ചാക്കുകളില്‍ തീപ്പൊരികൾ വീണ് തീ പടർന്നു. പുറത്തേക്ക് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വച്ചാണ് വാഹനം നിര്‍ത്തിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Last Updated : Jun 21, 2019, 6:54 PM IST

ABOUT THE AUTHOR

...view details