കേരളം

kerala

ETV Bharat / briefs

പഞ്ചാബിലെ കർഷക സമരം അവസാനിച്ചു

കർഷകരുടെ പ്രതിഷേധ സമരം കാരണം ചരക്ക് ട്രെയിനുകൾ നിർത്തിവെച്ചത് വരുമാനത്തെ ബാധിച്ചതായി റെയിൽവെ മന്ത്രാലയം അറിയിച്ചു.

1
1

By

Published : Nov 7, 2020, 2:16 PM IST

ന്യൂഡൽഹി: പഞ്ചാബിലെ കർഷകർ ട്രെയിൻ ഉപരോധം അവസാനിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാനത്തെ 21 പ്രദേശങ്ങളിൽ പ്രതിഷേധിച്ച കർഷകർ പിന്മാറിയതായി പഞ്ചാബ് സർക്കാർ അറിയിച്ചു.പഞ്ചാബിലുടനീളം ചരക്ക് ട്രെയിനുകൾ സ്ഥിരമായി സഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാരിന്റെ പിന്തുണയിലാണ് കർഷകർ സമരം നടത്തിയത്. പ്രതിഷേധ സമരം കാരണം ചരക്ക് ട്രെയിനുകൾ നിർത്തിവെച്ചത് വരുമാനത്തെ ബാധിച്ചതായി റെയിൽവെ മന്ത്രാലയം അറിയിച്ചു. 2,225 ലധികം ചരക്ക് റേക്കുകൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

റെയിൽവെയുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തണമെന്നും പഞ്ചാബിലൂടെ എല്ലാ ട്രെയിനുകളും ഓടാൻ അനുവദിക്കണമെന്നും റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ പഞ്ചാബ് സർക്കാരിനോട് അഭ്യർഥിച്ചു. സെപ്റ്റംബർ 24 മുതൽ പഞ്ചാബിൽ ചരക്ക് ട്രെയിൻ സർവീസുകൾ നിർത്തിവെച്ച വിഷയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നവംബർ നാലിന് ഡൽഹിയിലെ ജന്ദർ മന്ദറിൽ ധർണ നടത്തി.

ABOUT THE AUTHOR

...view details