ഭോപ്പാൽ: കടം വീട്ടാൻ സാധിക്കാത്തതിനാൽ കർഷകൻ ആത്മഹത്യ ചെയ്തു. ബർവാനിയിലാണ് സംഭവം നടന്നത്. ദിനേശ് എന്ന കർഷകനാണ് കൃഷിയിടത്തിന് സമീപത്തെ കിണറിനോട് ചേര്‍ന്ന് തൂങ്ങിമരിച്ചത്. കടം വാങ്ങിയതിനെക്കുറിച്ചും പണം കൊടുത്തയാൾ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്നും ദിനേശ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പണം കൊടുത്തയാൾ സ്ഥിരമായി ഫോണിൽ വിളിച്ച് പണം അവശ്യപ്പെടാറുണ്ട്. ദിനേശ് മാനസിക സംഘർഷത്തിലായിരുന്നുവെന്നും എത്ര പണം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ദിനേശിന്‍റെ സഹോദരൻ പറഞ്ഞു.