കേരളം

kerala

ETV Bharat / briefs

ബാഡ്മിന്‍റണ്‍ കോര്‍ട്ടിനോട് വിടപറഞ്ഞ് ലിന്‍ ഡാന്‍ - ലിന്‍ ഡാന്‍ വാര്‍ത്ത

2008ലെ ബെയ്‌ജിങ് ഒളമ്പിക്‌സിലും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും ചൈനക്ക് വേണ്ടി സ്വര്‍ണം നേടിയ ലിന്‍ ഡാന്‍ അഞ്ച് തവണ ലോക ചാമ്പ്യനുമായി

lin dan news olympics news ലിന്‍ ഡാന്‍ വാര്‍ത്ത ഒളിമ്പിക്‌സ് വാര്‍ത്ത
ലിന്‍ ഡാന്‍

By

Published : Jul 4, 2020, 4:53 PM IST

Updated : Jul 4, 2020, 5:13 PM IST

ബെയ്‌ജിങ്: ചൈനീസ് ബാഡ്‌മിന്‍റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ വിരമിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറിനൊടുവിലാണ് ചൈനീസ് താരം കോര്‍ട്ടിനോട് വിടപറയുന്നത്. രണ്ട് തവണ ഒളിമ്പിക് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ അദ്ദേഹം അഞ്ച് തവണ ലോക ചാമ്പ്യനുമായി. 2008ലെ ബീജിങ് ഒളമ്പിക്‌സിലും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലുമാണ് സ്വര്‍ണം നേടിയത്. 2000 മുതല്‍ 2020 വരെ അദ്ദേഹം ദേശീയ ടീമിന് വേണ്ടി കളിച്ചു.

വിരമിക്കലുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ചൈനീസ് ബാഡ്‌മിന്‍റണ്‍ അസോസിയേഷന് ഔപചാരികമായി കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആവശ്യം അസോസിയേഷന്‍ അംഗീകരിക്കുകയും ചെയ്‌തു. കൊവിഡ് 19നെ തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ച പശ്ചാത്തലത്തിലാണ് ലിന്‍ ഡാന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.

Last Updated : Jul 4, 2020, 5:13 PM IST

ABOUT THE AUTHOR

...view details