ഭില്‍വാര: രാജസ്ഥാനില്‍ പൊന്നും വിലയാണ് വെള്ളത്തിന്. അങ്ങനെയുള്ള വെള്ളം കിട്ടാക്കനിയാകുമ്പോൾ മോഷണം വർദ്ധിക്കും. ജല മോഷണം തടയുവാനായി വാട്ടര്‍ ടാങ്കുകള്‍ താഴിട്ട് പൂട്ടിവയ്ക്കേണ്ട ഗതികേടിലാണ് രാജസ്ഥാനിലെ പരശ്രംപൂര നിവാസികള്‍. ഗ്രാമത്തിലൊരാൾ വെള്ളത്തിന് കാവല്‍ നില്‍ക്കുകയും ചെയ്യും. രൂക്ഷമായ ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലൊന്നാണ് പരശ്രംപൂരയിലെ ഹുര്‍ദ പഞ്ചായത്ത്. പത്ത് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവിലെ ശുദ്ധ ജലം ലഭ്യമാകുക.
കുടിവെള്ള ടാങ്കുകൾ പൂട്ടിട്ട് കാവലിരിക്കുന്ന ഗ്രാമം: രാജസ്ഥാനില്‍ കുടിവെള്ളത്തിന് പൊന്നുംവില
പത്ത് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവിലെ ശുദ്ധ ജലം ലഭ്യമാകുക
വെള്ളം നിറച്ച ടാങ്കുകള്‍ ബന്ധിച്ചില്ലെങ്കില്‍ മോഷ്ടിച്ചുകൊണ്ടുപോകുമെന്നും ആഴ്ചകളോളം തങ്ങള്‍ക്ക് വെള്ളം ലഭിക്കില്ലെന്നും പരശ്രംപൂര നിവാസികള്‍ പറയുന്നു. ജലക്ഷാമത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിഷയത്തില്‍ ഉടന്‍ പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ദത്തെടുത്തിരിക്കുന്ന ഗ്രാമമാണ് പരശ്രംപൂര. അതിനാല്‍ രണ്ടോ മൂന്നോ ദിവസം ഇടവിട്ട് ഇവിടെ ജലം എത്തിക്കാന്‍ കമ്പനി തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.