ലണ്ടന്‍: എഫ്എ കപ്പിന്‍റെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച് ഗണ്ണേഴ്‌സ്. ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്. അധിക സമയത്ത് സ്പാനിഷ് മധ്യനിര താരം ഡാനി സെബാലോസാണ് ആഴ്‌സണലിന്‍റെ വിജയ ഗോള്‍ നേടിയത്. 25-ാം മിനിട്ടില്‍ നിക്കോളാസ് പെപ്പെ ഗണ്ണേഴ്‌സിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയെങ്കിലും നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ ഡേവിഡ് മക്കോള്‍ഡ്രിക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനായി സമനില പിടിച്ചു.
എഫ് എ കപ്പ്; സെമി ഉറപ്പിച്ച് ഗണ്ണേഴ്‌സ് - ഗണ്ണേഴ്‌സ് വാര്‍ത്ത
ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ എഫ്എ കപ്പിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ചത്.
ആഴ്‌സണല്‍
ഇന്ന് മറ്റ് രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകൾ കൂടി എഫ്എ കപ്പില്‍ നടക്കും. ലെസറ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലാണ് ഒരു പോരാട്ടം. മറ്റൊരു മത്സരത്തില്‍ ന്യൂകാസല്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പിന്‍റെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.