പാകിസ്ഥാനിലെ പള്ളിയില്‍ സ്ഫോടനം; മൂന്ന് മരണം - പള്ളി
28 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം
പള്ളിയില്‍ സ്ഫോടനം
ഇസ്ലാമാബാദ്: പടിഞ്ഞാറൻ പാകിസ്ഥാനിലെ ക്വറ്റയിലെ പള്ളിയിൽ ബോംബ് സ്ഫോടനം. മൂന്ന് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് സ്ഫോടനം. സംഭവത്തിന് ശേഷം സുരക്ഷ സൈന്യം സ്ഥലത്തി ബോംബ് നിര്‍മ്മാര്‍ജ്ജന യൂണിറ്റ് അന്വേഷണം നടത്തി. അക്രമി പ്രാര്‍ഥന നടക്കുന്നതിനിടയിലേക്ക് സ്ഫോടക വസ്തുവുമായെത്തി എന്നാണ് പോലീസിന്‍റെ നിഗമനം.