സംസ്ഥാന കേന്ദ്രീകൃത ചെറുകിട ബാങ്കുകളെ ഏറ്റെടുക്കാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഓറിയന്‍റല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളെ ലക്ഷ്യമിട്ടാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ നീക്കം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബാങ്കുകളെ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെറുകിട ബാങ്കുകളെ ഏറ്റെടുക്കാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക് - punjab national bank
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബാങ്കുകളെ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമ്പത് ട്രില്ല്യണ്‍ (130 ബില്യണ്‍ ഡോളര്‍) രൂപയില്‍ കൂടുതലുള്ള ബാഡ് ലോണുകള്‍ കുറക്കാന്‍ ഈ ലയനം സഹായിക്കുമെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ വിലയിരുത്തല്‍. ഇതിന് പുറമെ കാര്യക്ഷമത മെച്ചപ്പെടുത്തുക, ഉപഭോക്തൃ അടിത്തറ മെച്ചപ്പെടുത്തുക, ബാധ്യതകള്‍ കുറക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ലയനം സഹായിക്കും എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കും ഇതിന് സമാനമായ നടപടി സ്വീകരിക്കുന്നത്.