തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്‍റ് നടപടികൾ ശക്തിപെടുത്തുന്നതിന്‍റെ ഭാഗമായി സിവിൽ എക്‌സൈസ് ഓഫീസർമാർക്ക് എക്‌സൈസ് വകുപ്പ് 48 ഇരുചക്രവാഹനങ്ങൾ കൂടി അനുവദിച്ചു. വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് തിരുവനന്തപുരത്തെ എക്‌സൈസ് ആസ്ഥാനത്ത് അഡീഷണൽ എക്‌സൈസ് കമ്മീഷണർ ഡി രാജീവ് നിർവഹിച്ചു.
എക്സൈസ് പട്രോളിങ് സ്മാർട്ടാകുന്നു: വനിതാ ഓഫീസർമാർ സ്കൂട്ടറില്‍ വരും - എക്‌സൈസ് വകുപ്പ്
വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് തിരുവനന്തപുരത്തെ എക്‌സൈസ് ആസ്ഥാനത്ത് അഡീഷണൽ എക്‌സൈസ് കമ്മീഷണർ ഡി രാജീവ് നിർവഹിച്ചു.
എക്സൈസ് വനിതാ പട്രോളിങ്ങ് സ്ക്വാഡുകൾക്കായി 41ഇരുചക്രവാഹനങ്ങളും എക്‌സൈസ് ചെക്പോസ്റ്റുകൾക്കായി ഏഴ് വാഹനങ്ങളുമാണ് എക്സൈസ് വാങ്ങിയിരിക്കുന്നത്. വകുപ്പിന്‍റെ പ്രവർത്തനം കാര്യക്ഷമാക്കുന്നതിന്‍റെ ഭാഗമായി വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരെ നിയമിച്ച എല്ലാ സ്ഥലങ്ങളിലും വനിതാ പട്രോളിങ്ങ് സ്ക്വാഡുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 100 ഇരുചക്രവാഹനങ്ങൾ നേരത്തെ അനുവദിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ബാക്കിയുള്ള സ്ക്വാഡുകൾക്ക് ഇന്ന് വാഹനം അനുവദിച്ചത്. 48 വാഹനങ്ങൾക്കുമായി 26 ലക്ഷം രൂപയാണ് വകുപ്പ് ചിലവഴിച്ചിരിക്കുന്നത്. 57 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.