കണ്ണൂര്‍: മാഹിയില്‍ നിന്നുള്ള 30 ലിറ്റർ മദ്യവുമായി തലശ്ശേരിയില്‍ ഒരാള്‍ പിടിയില്‍. സ്വകാര്യ ബസ്സിൽ കടത്താന്‍ ശ്രമിച്ച മദ്യം വയലളത്ത് വച്ച് വാഹനപരിശോധനക്കിടെയാണ് എക്സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താൻ ശ്രമിച്ച ആന്ധ്ര സ്വദേശി മണികണ്ഠന്‍ നിലവിൽ പയ്യന്നൂർ ഏഴോം നെരുവമ്പത്താണ് താമസിക്കുന്നത്.
30 ലിറ്റർ മദ്യവുമായി ഒരാള്‍ പിടിയില്‍ - എക്സൈസ് സംഘം
മാഹിയിൽ നിന്നും കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് സംഘത്തിന്‍റെ പരിശോധന.
kannur
മാഹിയിൽ നിന്നും കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്‍റെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Last Updated : May 18, 2019, 6:52 PM IST