കേരളം

kerala

ETV Bharat / briefs

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ ഇന്ത്യയെ അഭിവാദ്യം ചെയ്തു

പാർലമെന്റ് അംഗമായ തിയറി മരിയാനി ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്ക് ഒരു പുതിയ ദിശ നൽകി എന്നും ആശംസിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഇന്ത്യയെ അഭിവാദ്യം ചെയ്തു
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഇന്ത്യയെ അഭിവാദ്യം ചെയ്തു

By

Published : Aug 14, 2020, 7:07 PM IST

ബെൽജിയം: 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയിലെ പൗരന്മാരെയും അഭിവാദ്യം ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയോട് ആശംസകൾ അറിയിക്കുന്നുവെന്ന് പാർലമെന്‍റ് അംഗം തിയറി മരിയാനി പറഞ്ഞു. പോളണ്ടിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്‍റ് അംഗമായ തിയറി മരിയാനി ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്ക് ഒരു പുതിയ ദിശ നൽകി എന്നും ആശംസിച്ചു.

കശ്മീർ താഴ്‌വരയിൽ സമാധാനം കൊണ്ടുവന്നു എന്നും കൊവിഡിനെതിരെ പോരാടുന്നതിന് രാജ്യത്തെ ധൈര്യത്തോടെ സഹായിച്ചു എന്നും ഇറ്റാലിയൻ രാഷ്ട്രീയക്കാരനും യൂറോപ്യൻ പാർലമെന്റ് അംഗവുമായ ഫുൾവിയോ മാർട്ടുസെല്ലോ പറഞ്ഞു.എല്ലാ മേഖലകളിലും തുല്യമായി രാഷ്ട്രത്തെ വികസിപ്പിക്കുന്നതിൽ വ്യാപൃതനായിരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ഇന്ത്യ മുമ്പ് കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details