ലണ്ടന്‍: മലേറിയയെ തുടര്‍ന്ന് ആഴ്‌സണല്‍ നായകന്‍ ഒബുമയാങ്ങിന്‍റെ ഭാരം നാല് കിലോയോളം കുറഞ്ഞു. രോഗം ഭേദമായി കഴിഞ്ഞ ദിവസം ക്ലബ് ഫുട്‌ബോളിലേക്ക് തിരിച്ചുവന്ന ഒബുമയാങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുകയായിരുന്നു. ഗാബോണിന് വേണ്ടി അന്താരാഷ്‌ട്ര മത്സരം കളിക്കുന്നതിനിടെയാണ് മലേറിയ ബാധിച്ചതെന്നാണ് സൂചന.
മലേറിയ കൊണ്ടുപോയത് നാല് കിലോ: ഒബുമയാങ് - aubameyang update
മലേറിയ ബാധിച്ച് ആഴ്‌ചകള്‍ നീണ്ട ചികിത്സക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ ആഴ്‌സണല്‍ നായകന്‍ പഴയ ഫോമിലേക്ക് എത്തിയിട്ടില്ല
ഒബുമയാങ്
ആഴ്‌ചകളോളം നീണ്ട ചികിത്സക്ക് ശേഷം തിരിച്ചെത്തിയ ഒബുമയാങ് കളിക്കളത്തില്‍ പഴയ ഫോമിലേക്ക് തിരിച്ച് വരുന്നതേ ഉള്ളൂ. മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ആഴ്‌സണലും വിയ്യാറയലും തമ്മിലുള്ള യൂറോപ്പ ലീഗ് സെമി ഫൈനലില്‍ ഒബുമയാങ് ഗണ്ണേഴ്‌സിനെ നയിക്കും. ആഴ്‌സണലിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
നേരത്തെ ആദ്യ പാദത്തില്‍ ഗണ്ണേഴ്‌സിനെ 2-1ന് വിയ്യാറയല്‍ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ രണ്ടാം പാദം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.